Your Image Description Your Image Description

പ്രശസ്ത ഇറ്റാലിയൻ നടൻ എൻസോ സ്റ്റയോള (85) അന്തരിച്ചു. ലാ റിപ്പബ്ലിക്കയാണ് മരണവിവരം റിപ്പോർട്ട് ചെയ്തത്. മരണകാരണം വ്യക്തമല്ല. 1948ൽ വിറ്റോറിയോ ഡിസീക്കയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ നിയോ റിയലിസ്റ്റ് മാസ്റ്റർപീസായ ബൈസിക്കിൾ തീവ്സിലെ ബ്രൂണോ റിച്ചി എന്ന കുട്ടിയുടെ വേഷം ചെയ്തതിലൂടെയാണ് എൻസോ സ്റ്റയോള ആ​ഗോള പ്രശസ്തിയിലേക്ക് ഉയരുന്നത്.

രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും തീവ്രത വ്യക്തമാക്കിയ ചിത്രമായിരുന്നു ബൈസിക്കിൾ തീവ്സ് (ഇറ്റാലിയൻ നാമം- ലാ​ദ്രി ദി ബിസിക്കിലേത്ത). അന്റോണിയോ റിച്ചി എന്ന അച്ഛന്റെയും ബ്രൂണോ റിച്ചി എന്ന മകന്റെയും കഥ പറഞ്ഞ ചിത്രം സിനിമ മേഖലയിൽ ഒരു നവ തരം​ഗം സൃഷ്ടിച്ച ചിത്രമായിരുന്നു. ചിത്രത്തിൽ അഭിനയിക്കുമ്പോൾ സ്റ്റയോളയ്ക്ക് ഒമ്പത് വയസായിരുന്നു പ്രായം.ലാംബർട്ടോ മാഗിയോറാനി ആണ് അന്റോണിയോ റിച്ചിയുടെ വേഷം ചെയ്തത്.

ഫാക്ടറി തൊഴിലാളിയായിരുന്നു ലാംബർട്ടോ. തൊഴിലാളികളുടെ കഥ പറയുന്ന ചിത്രത്തിൽ സാധാരണക്കാർ തന്നെ അഭിനയിക്കണമെന്ന ഡിസീക്കയുടെ താൽപര്യപ്രകാരമാണ് ലാംബർട്ടോയും സ്റ്റയോളയും ചിത്രത്തിലെത്തുന്നത്. ഏറെ അലഞ്ഞ ശേഷം ജോലി കണ്ടെത്തുന്നതും എന്നാൽ ജോലിക്കായി ആവശ്യമുള്ള സൈക്കിൾ മോഷണം പോകുന്നതോടെ പ്രതിസന്ധിയിലാവുകയും ചെയ്യുന്ന കുടുംബത്തെ വരച്ചിട്ട ചിത്രം ലോക ക്ലാസിക്കുകളിലൊന്നായാണ് വിശേഷിപ്പിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *