Your Image Description Your Image Description

ഇടുക്കി: ഇടുക്കി അടിമാലിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. കാറിൽ സഞ്ചരിച്ച യുവാക്കൾക്കാണ് പരിക്കേറ്റിരിക്കുന്നത്. അപകടത്തിൽ കാർ പൂർണമായി തകർന്നു.

അടിമാലിയിൽ നിന്ന് ചേർത്തലയ്ക്ക് പോയ ബസും കോട്ടയത്തേക്ക് പോയ വിനോദ സഞ്ചാരികളുടെ കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ​ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *