Your Image Description Your Image Description

യുപിയിൽ മൂന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ പോലീസിന്റെ വെടിയേറ്റ് മരിച്ചു.തങ്ങളുടെ 3 വയസ്സുള്ള മകൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ആരോപിച്ച് ദമ്പതികൾ ആലംബാഗ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിനായി 5 പോലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തു. കുറ്റവാളിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.

മെട്രോ സ്റ്റേഷനിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾഒരാൾ വെളുത്ത സ്കൂട്ടറിൽ വന്നു പെൺകുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയതായി കണ്ടു. സ്കൂട്ടറിന്റെ നമ്പർ അടിസ്ഥാനമാക്കി, കുറ്റവാളി 26 വയസ്സുള്ള ദീപക് വർമ്മയാണെന്ന് തിരിച്ചറിഞ്ഞുപ്രതിയായ ദീപക്കിനെ അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയപ്പോൾ അയാൾ പൊലീസിന് നേരെ നേരെ വെടിയുതിർത്തു. പോലീസും തിരിച്ച് വെടിവച്ചു. ഗുരുതരമായി പരിക്കേറ്റ ദീപക്കിനെ ചികിത്സയ്‌ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വച്ച് മരണമടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *