Your Image Description Your Image Description

ഡൽഹി: രാജ്യത്തെ പൗരന്മാർക്ക് ഈദ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തുടനീളമുള്ള ആളുകൾ സമർപ്പണബോധത്തോടെയും ഐക്യത്തോടെയും ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി ആശംസിച്ചു. എക്സിലൂടെയാണ് പ്രധാനമന്ത്രി ഈദ് ആശംസകൾ നേർന്നത്. ഈദ് ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേരുന്നുവെന്നും സമാധാനവും ആരോ​ഗ്യവും ഐക്യവും ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

രാഷ്‌ട്രപതി ദ്രൗപദി മുർമുവും ഈദ് ദിനത്തിൽ രാജ്യത്തെ പൗരന്മാർക്ക് ആശംസകൾ നേർന്നു. സ്നേഹത്തിന്റെയും ത്യാ​ഗത്തിന്റെയും വിശ്വാസത്തിന്റെയും അടയാളമാണ് ഈ ദിവസമെന്നും എല്ലാ മുസ്ലീം സഹോദരങ്ങൾക്കും ഹൃദയം​ഗമമായ ആശംസകൾ അറിയിക്കുന്നുവെന്നും രാഷ്‌ട്രപതി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *