Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ ത​ട്ടി​പ്പി​ലൂ​ടെ പ​ത്തി​ല​ധി​കം പേ​രെ ക​ബ​ളി​പ്പി​ച്ച യു​വ​തി അ​റ​സ്റ്റി​ല്‍. എറ​ണാ​കു​ളം കാ​ഞ്ഞി​ര​മ​റ്റം സ്വ​ദേ​ശി​ രേ​ഷ്മ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട് സ്വ​ദേ​ശി​യാ​യ പ​ഞ്ചാ​യ​ത്തം​ഗ​ത്തെ വി​വാ​ഹം ചെ​യ്യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല സം​ശ​യ​ങ്ങ​ള്‍ യു​വാ​വി​നും കു​ടും​ബ​ത്തി​നും ഉ​ണ്ടാ​യി​രു​ന്നു.

വി​വാ​ഹ​ത്തി​ന് തൊ​ട്ടു​മു​ന്പ് ഇ​വ​രു​ടെ ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് നേ​ര​ത്തേ വി​വാ​ഹം ക​ഴി​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും ക​ല്യാ​ണ​ക്ക​ത്തും അ​ട​ക്ക​മു​ള്ള​വ ബാ​ഗി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ഉ​ട​നെ ആ​ര്യ​നാ​ട് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് വി​വാ​ഹ​ത്ത​ട്ടി​പ്പി​ന്‍റെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു വ​രു​ന്ന​ത്. ഇവർക്ക് രണ്ട് വയസുള്ള കുട്ടിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പ​ത്തി​ല​ധി​കം വി​വാ​ഹ​ങ്ങ​ള്‍ ചെ​യ്ത​ശേ​ഷ​മാ​ണ് ആ​ര്യ​നാ​ട് സ്വ​ദേ​ശി​യി​ലേ​ക്ക് എ​ത്തി​യ​തെ​ന്നാ​ണ് നി​ല​വി​ല്‍ ല​ഭി​ക്കു​ന്ന വി​വ​രം.

Leave a Reply

Your email address will not be published. Required fields are marked *