Your Image Description Your Image Description

മലപ്പുറം: നിലമ്പൂരില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയിലും പ്രചാരണത്തിരക്കില്‍ സ്ഥാനാര്‍ത്ഥികള്‍. മണ്ഡലത്തിലെ വിവിധ മുസ്ലീം പള്ളികളിലെ പെരുന്നാള്‍ നമസ്‌കാര ചടങ്ങുകളില്‍ സ്ഥാനാര്‍ത്ഥികള്‍ പങ്കെടുക്കും. രാവിലെ എട്ടരയ്ക്ക് പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പാട്ടക്കരിമ്പ് ഉന്നതിയില്‍ പെരുന്നാള്‍ ആഘോഷിക്കും. ആര്യാടന്‍ ഷൗക്കത്തിന് ഇന്ന് മറ്റ് പൊതുപര്യടന പരിപാടികള്‍ ഇല്ല. വിവിധ പള്ളികള്‍ സന്ദര്‍ശിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്, വീടിന് പരിസരത്തുള്ള വീടുകളിലെ പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കാളിയാവും. ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് പോത്തുകല്ല് പഞ്ചായത്തിലാണ് ഇന്ന് പര്യടനം നടത്തുക. സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ എടക്കരയില്‍ നടക്കുന്ന ഈദ് ഗാഹില്‍ പങ്കെടുക്കും.

പ്രധാനമുന്നണികള്‍ക്ക് നാട്ടുകാരുടെ നാട്ടങ്കമാണ് നിലമ്പൂരില്‍. യുഡിഎഫിനും എല്‍ഡിഎഫിനും എന്‍ഡിഎക്കും സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ നിന്നാണ്. നാട്ടുകാരല്ലെങ്കിലും പി വി അന്‍വറും, എസ്ഡിപിഐ സ്വതന്ത്രനും അയല്‍ക്കാരാണ്. ഇതിനിടയിലാണ് തിരുവനന്തപുരത്ത് നിന്നും കൊല്ലത്ത് നിന്നും എത്തിയവരുടെ മത്സരം. അവര്‍ക്ക് വോട്ട് ചോദിക്കാന്‍ പലം കാരണങ്ങളുണ്ട്. സ്ഥാനാര്‍ത്ഥി രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റേത് വിത്യസ്ഥ കാരണമാണ്. രാജകുടുംബാംഗം ആദിവാസി ജനതയുടെ ക്ഷേമത്തിനാണ് വോട്ട് തേടുന്നത്

Leave a Reply

Your email address will not be published. Required fields are marked *