Your Image Description Your Image Description

ചായ കുടിച്ച് ശീലിച്ചവർക്ക് അത് കിട്ടിയില്ലെങ്കിൽ തലവേദനയും ക്ഷീണവും ഉണ്ടാകാറുണ്ട്. ഉറക്കം മാറ്റാനും ക്ഷീണം അകറ്റാനും ഒക്കെ ചായ വളരെ നല്ലതാണ്. മാനസിക പിരിമുറുക്കവും തലവേദനയും ഒക്കെയുള്ളപ്പോൾ അതിനെ അകറ്റാൻ വളരെ നല്ല ഒന്നാണ് ലാവണ്ടർ ടീ. ആരോഗ്യത്തിന് വളരെ നല്ലതാണ് ഈ ചായ. കൂടുതൽ ആളുകളും ഇപ്പോൾ ഈ ചായ കുടിക്കുന്നുണ്ട്.

ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായും ഈ ചായ ഉപയോഗിക്കാം. ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ആന്റി ബാക്റ്റീരിയല്‍ സവിശേഷത ഉള്ളതിനാൽ മുഖക്കുരുവിനെ പ്രതിരോധിക്കുവാനും നല്ലതാണ്. ആരോഗ്യഗുണങ്ങള്‍ ഉള്ള ലാവണ്ടര്‍ ചായ ഡയറ്റിലുള്‍പ്പെടുത്തുന്നത് ഉത്തമമാണ്. തലവേദന ഉള്ളവര്‍ക്ക് ലാവണ്ടര്‍ ചായ ആശ്വാസം നല്‍കും.

തലവേദനയുടെ പ്രശ്‌നങ്ങളെ കുറയ്ക്കാന്‍ ലാവണ്ടര്‍ ചായ പതിവായി കുടിക്കുന്നത് നല്ലതാണ്. ചായയും കാപ്പിയും ശീലമായവർക്കും ലാവണ്ടർ രുചി ഇഷ്ടമാകുമോയെന്നതു സംശയാണ്. ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയതിനു ശേഷം ഇവ കുടിക്കുന്നതാണ് നല്ലത്. ലാവണ്ടർ ടീ ബാഗ് സൂപ്പർ മാർക്കറ്റുകളിലോ ഓൺലൈനിലോ ലഭ്യമാണ്. തിളപ്പിച്ച വെള്ളത്തിൽ ലാവണ്ടർ ടീ ബാഗ് ചേർത്ത് 10 മിനിറ്റ് വയ്ക്കാം. ശേഷം ചായ കുടിക്കാവുന്നതാണ്.

ഹെർബൽ ടീയാണിത്. ലാവണ്ടർ പൂക്കളുടെ പൂമൊട്ടുകള്‍ ഉണക്കി എടുക്കുന്നതാണിത്. കീടനാശിനികളും കളനാശിനികളും ഇല്ലാതെ ജൈവരീതിയിൽ നട്ടുവളർത്തിയ പൂക്കളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം.

Leave a Reply

Your email address will not be published. Required fields are marked *