Your Image Description Your Image Description

ഐപിഎല്ലിൽ ആദ്യ ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു കലാശപ്പോരിന് യോഗ്യത നേടിയിരുന്നു. ഇപ്പോഴിതാ രണ്ടാം ക്വാളിഫയർ പോരാട്ടത്തിന് ഒരുങ്ങുകയാണ് മുംബൈ ഇന്ത്യൻസും പഞ്ചാബ് കിംഗ്സും.

 

അതേസമയം രണ്ടാം ക്വാളിഫയറിന് മുമ്പ് തന്നെ ഐപിഎല്ലിന്റെ 18-ാം സീസണിലെ ജേതാക്കളെ പ്രവചിച്ചിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം ഡേവിഡ് വാര്‍ണര്‍. ഇത്തവണ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടം ചൂടുമെന്നും ബെംഗളൂരുവിന്റെ പേസര്‍ ജോഷ് ഹേസൽവുഡ് ഫൈനലിൽ കളിയിലെ താരമാകുമെന്നും വാര്‍ണര്‍ പറ‍ഞ്ഞു.

 

ആദ്യ കിരീടം ലക്ഷ്യമിട്ടാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു കിരീട പോരാട്ടത്തിനിറങ്ങുന്നത്. 2016ലാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു അവസാനമായി ഐപിഎല്ലിന്റെ ഫൈനലിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *