Your Image Description Your Image Description

തൃശൂർ : സംസ്ഥാന ഫിഷറീസ് വകുപ്പു മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം നൽകുന്നു. ഒരു വർഷത്തെ റസിഡൻഷ്യൽ എൻട്രൻസ് കോച്ചിംഗിനാണ് സർക്കാർ ധനസഹായം നൽകുന്നത്.

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കൻ്ററി തലത്തിൽ ഫിസിക്സ്/ കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 85% മാർക്കോടെ വിജയിച്ചതോ മുൻവർഷം നടത്തിയ നീറ്റ് പരീക്ഷയിൽ 40% മാർക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം.

അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ബന്ധപ്പെട്ട മത്സ്യഭവൻ ഓഫീസുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം ജൂൺ 19 ന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസിലോ ബന്ധപ്പെട്ട മത്സ്യഭവൻ ഓഫീസുകളിലോ സമർപ്പിക്കണം. ഒരു വിദ്യാർത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അർഹത ഉണ്ടാകുകയുളളൂ.

Leave a Reply

Your email address will not be published. Required fields are marked *