Your Image Description Your Image Description

മലപ്പുറം: കാളികാവ് അടയ്ക്കാക്കുണ്ടിൽ കടുവയെ പിടിക്കുന്നതിന് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. കേരള എസ്റ്റേറ്റ് സി-വൺ ഡിവിഷന് കീഴിൽ സ്ഥാപിച്ച കെണിയിലാണ് പുള്ളിപ്പുലി കുടുങ്ങിയത്.

ബുധനാഴ്ച രാത്രിയിൽ കൽക്കുണ്ട് ചേരിയിൽ മാധവന്റെ വളർത്തുനായയെ പുലി കടിച്ചിരുന്നു. എന്നാൽ സംഭവം അധികൃതർ അന്ന് നിഷേധിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ കെണിയിൽ പുലി കുടുങ്ങിയതോടെ ആളുകളുടെ വാദം ശരിവെച്ചിരിക്കുകയാണ്.

അടയ്ക്കാക്കുണ്ടിൽ ടാപ്പിങ് തൊഴിലാളിയെ കടുവ പിടിച്ചിട്ട് 15 ദിവസം കഴിഞ്ഞു. അടുത്തദിവസംതന്നെ കടുവയെ പിടികൂടാനാകുമെന്ന പ്രതീക്ഷയിൽ തുടങ്ങിയ തിരച്ചിൽ എങ്ങുമെത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *