Your Image Description Your Image Description

വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന ഓഫിസുകൾക്കെതിരെ നിയമം കർശനമാക്കി യുഎഇ. ഈ വർഷം ആദ്യ 3 മാസത്തിനിടെ നിയമം ലംഘിച്ച 30 റിക്രൂട്ടിങ് ഓഫിസുകൾക്കെതിരെ നടപടിയെടുത്തതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. പരിശോധനയിൽ 89 നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണു നടപടി.

ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് ഓഫിസുകളുടെ നിയമലംഘനങ്ങൾ കണ്ടെത്തി പരിഹരിക്കാനും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പരിശോധന ഊർജിതമാക്കി. സുതാര്യതയില്ലാത്ത റിക്രൂട്ടിങ്, സേവന പാക്കേജ് പ്രദർശിപ്പിക്കാതിരിക്കുക, തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യവും കൃത്യമായി നൽകാതിരിക്കുക, റിക്രൂട്ടിങ്ങിന് പണം ഈടാക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെ കർശന നടപടികളുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *