Your Image Description Your Image Description

കാൽനടയാത്രക്കാർക്കുള്ള ശീതീകരിച്ച നടപ്പാത മക്കയിലേക്കും വ്യാപിപ്പിച്ചു സൗദി അറേബ്യ. ഭിന്നശേഷിക്കാർക്കും വയോധികർക്കും അനുയോജ്യമായ വിധത്തിലാണു നടപ്പാത ഒരുക്കിയതെന്നു പദ്ധതി ഉദ്ഘാടനം ചെയ്ത ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രിയും റോഡ്സ് ജനറൽ അതോറിറ്റി ചെയർമാനുമായ സ്വാലിഹ് അൽ ജാസർ പറഞ്ഞു.

അറഫയിൽ 84,000 ചതുരശ്ര മീറ്ററിലധികം നടപ്പാതകൾ ശീതീകരിച്ചിരുന്നു. പ്രാദേശികമായി ലഭിക്കുന്ന പുനരുപയോഗ വസ്തുക്കളും പ്ലാസ്റ്റിക്കും ഉപയോഗിച്ചാണു നിർമാണം. ഇതുമൂലം നടപ്പാതയുടെ ഉപരിതല താപനില 12 ഡിഗ്രി സെൽഷ്യസ് വരെ കുറയുന്നതോടെ അന്തരീക്ഷ താപനിലയും വായുമലിനീകരണവും കുറയ്ക്കാൻ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *