Your Image Description Your Image Description

അറ്റകുറ്റ പണികളുടെ ഭാഗമായി ബൗഷര്‍ വിലായത്തിലെ അല്‍ ഖുവൈര്‍ റോഡ് താൽകാലികമായി അടച്ചിടുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ദോഹത്ത് അല്‍ അദബ് സ്ട്രീറ്റിനോട് ചേര്‍ന്ന് ദോഹത്ത് അല്‍ അദബ് റൗണ്ട് എബൗട്ടിലേക്കുള്ള പാത ഇന്നും നാളെയും ഭാഗികമായും മേയ് 31ന് പൂര്‍ണമായും അടച്ചിടും.

റോയല്‍ ഒമാന്‍ പൊലീസുമായി (ആര്‍ഒപി) ചേര്‍ന്ന് പ്രദേശത്ത് ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *