Your Image Description Your Image Description

വിഷ്‍ണു ഉണ്ണികൃഷ്‍ണനും ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും ജൂഡ് ആന്റണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ചിത്രമാണ് ‘ഡാൻസ് പാർട്ടി’. സോഹൻ സീനുലാലാണ് ചിത്രത്തിന്റെ സംവിധാനം. സോഹൻ സീനുലാലിന്റേതാണ് തിരക്കഥയും. ഇപ്പോള്‍ ഡാൻസ് പാര്‍ട്ടി സിനിമ ഒടിടിയിലേക്ക് മനോരമ മാക്സിലൂടെ മെയ് 30ന് എത്തുകയാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

കൊച്ചി നാഗരാതിർത്തിയിൽ ഡാൻസും പാർട്ടിയും തമാശകളും ഒക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിൽ കടന്നുവരുന്ന ഒരു ആകസ്‍മിക സംഭവവും, അതിനെ വളരെ രസകരമായി തരണം ചെയ്യുവാനുള്ള ഇവരുടെ ശ്രമങ്ങളുമാണ് ‘ഡാൻസ് പാർട്ടി’ പ്രമേയമാക്കിയത്. രാഹുൽ രാജും ബിജിബാലും വി3കെയുമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ബിനു കുര്യനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. യുവാക്കളെ ത്രസിപ്പിക്കുന്ന തരത്തിലുള്ള ഒരു ചിത്രം ഡാൻസിനും പാട്ടിനും പ്രാധാന്യം നൽകി ഒരുക്കുമ്പോള്‍ ‘ഡാൻസ് പാർട്ടി’യുടെ കോറിയോഗ്രാഫറായി എത്തിയിരിക്കുന്നത് സൗത്ത് ഇന്ത്യയിലെ തന്നെ പ്രഗൽഭനായ ഷെരീഫ് മാസ്റ്റർ ആണ്.

Leave a Reply

Your email address will not be published. Required fields are marked *