Your Image Description Your Image Description

ടൊവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം നരിവേട്ടയുടെ തെലുങ്ക് ഡബ്ബിം​ഗ് വെർഷന്റെ റിലീസ് പ്രഖ്യാപിച്ചു. മെയ് 30ന് അതായത് നാളെ തെലുങ്ക് വെർഷൻ തിയറ്ററിലെത്തും. ഇതിനോട് അനുബന്ധിച്ചുള്ള ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മെയ് 23ന് ആയിരുന്നു നരിവേട്ടയുടെ ഒറിജിനൽ പതിപ്പ് തിയറ്ററുകളിൽ എത്തിയത്. പ്രേക്ഷക നിരൂപക പ്രശംസകൾ പിടിച്ചു പറ്റിയ ​ചിത്രം സംവിധാനം ചെയ്തത് അനുരാജ് മനോഹർ ആണ്.

‘മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. മുത്തങ്ങ സമരം, ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ടൊവിനോയുടെ കരിയറിലെ മികച്ച ചിത്രവും പ്രകടനവുമാണ് നരിവേട്ടയിലേതെന്നാണ് പ്രേക്ഷകാഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *