Your Image Description Your Image Description

ആന്ധ്രയിലെ ഉപമുഖ്യമന്ത്രിയാണ് പ്രശസ്‍ത ചലച്ചിത്ര താരം പവൻ കല്യാണ്‍. പവൻ കല്യാണ്‍ പുതിയ തന്റെ സിനിമാ റിലീസുകളുമായി സജീവമാകുകയാണ്. ഹരി ഹര വീര മല്ലു ജൂണ്‍ 12നാണ് റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. പവൻ കല്യാണ്‍ ചിത്രത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടതാണ് പുതുതായി ചര്‍ച്ചയായി മാറിയിരിക്കുന്നത്.

കൃഷ് ജഗര്‍ലമുഡിയും ജ്യോതി കൃഷ്‍യുമാണ് സംവിധാനം ചെയ്യുന്നത്. നിധി അഗര്‍വാളാണ് നായികയായി എത്തുന്നത്. ജ്ഞാന ശേഖര്‍ വി എസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഹരി ഹര വീര മല്ലു സിനിമയുടെ ആക്ഷന് നിക്ക് പവല്‍ ആണ്.ചിത്രം 200 കോടി ബജറ്റില്‍ നിര്‍മിക്കുന്നത് എ ദയകര്‍ റാവുവാണ്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എം എം കീരവാണിയാണ് സംഗീത സംവിധാനം നിര്‍വഹിക്കുക. അര്‍ജുൻ രാംപാല്‍, നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവരും ഹരി ഹര വീര മല്ലുവില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *