Your Image Description Your Image Description

ഇ​ൻ​ഡോ​ർ: മേ​ഘാ​ല​യ​യി​ല്‍ ഹ​ണി​മൂ​ണ്‍ ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ ന​വ​ദ​മ്പ​തി​മാ​രെ കാ​ണാ​താ​യി​ട്ട് അ​ഞ്ചു​ദി​വ​സം. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​ര്‍ സ്വ​ദേ​ശി​ക​ളാ​യ രാ​ജാ ര​ഘു​വം​ശി​യെ​യും ഭാ​ര്യ സോ​ന​ത്തെ​യു​മാ​ണ് മേ​ഘാ​ല​യ​യി​ല്‍​വെ​ച്ച് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണാ​താ​യ​ത്.

ഇ​രു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി വ​ന​മേ​ഖ​ല​ക​ളി​ല​ട​ക്കം വ്യാ​പ​ക​മാ​യ തി​ര​ച്ചി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മേ​ഘാ​ല​യ​യി​ലെ ഷി​ല്ലോ​ങ്ങി​ലെ​ത്തി​യ ദ​മ്പ​തി​മാ​രെ മേ​യ് 23-ന് ​ചി​റാ​പു​ഞ്ചി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് കാ​ണാ​താ​യ​തെ​ന്നാ​ണ് വി​വ​രം.

ഇ​രു​വ​രും സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ട​ക​യ്‌​ക്കെ​ടു​ത്ത സ്‌​കൂ​ട്ട​ര്‍ ഈ ​റൂ​ട്ടി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍​നി​ന്ന് ഉ​പേ​ക്ഷി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം, ദ​മ്പ​തി​മാ​രെ​ക്കു​റി​ച്ച് ഇ​തു​വ​രെ യാ​തൊ​രു​വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല.

സം​ഭ​വ​ത്തി​ല്‍ പ​രാ​തി ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ മേ​ഘാ​ല​യ പോ​ലീ​സ് തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചി​രു​ന്നു. വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ എ​ത്താ​റു​ള്ള വ​ന​പാ​ത​ക​ളി​ലും മ​റ്റു​മാ​ണ് തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്.

ദ​മ്പ​തി​മാ​രെ കാ​ണാ​താ​യ ഈ​സ്റ്റ് ഖാ​സി ഹി​ല്‍​സ് ജി​ല്ല​യി​ലെ മ​റ്റൊ​രു ഗ്രാ​മ​ത്തി​ല്‍ ആ​ഴ്ച​ക​ള്‍​ക്ക് മു​ന്‍​പ് ഒ​രു വി​ദേ​ശ​വി​നോ​ദ​സ​ഞ്ചാ​രി​യെ​യും ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണാ​താ​യി​രു​ന്നു. ഹം​ഗ​റി​യി​ല്‍​നി​ന്നു​ള്ള സ​ഞ്ചാ​രി​യെ​യാ​ണ് കാ​ണാ​താ​യ​ത്.പി​ന്നീ​ട് 12 ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം ഹം​ഗേ​റി​യ​ന്‍ സ്വ​ദേ​ശി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​തേ​സ​മ​യം, വി​ദേ​ശ​സ​ഞ്ചാ​രി​യു​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​ക​ളി​ല്ലെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.

Leave a Reply

Your email address will not be published. Required fields are marked *