Your Image Description Your Image Description

ആലപ്പുഴ: യുവാവിനെ കനാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭാ ജില്ലാ കോടതി വാർഡിൽ താമസിക്കുന്ന സുവിൻ സുരേന്ദ്രൻ (42) ആണ് മരണപ്പെട്ടത്. പുരവഞ്ചിയിലെ ജീവനക്കാരനായിരുന്നു.

ബുധനാഴ്ച രാത്രി മഴയെ തുടർന്ന് ബോട്ടുജെട്ടിയുടെ തെക്കേക്കരയിലെ കടയുടെ വരാന്തയിൽ സുവിനെ പ്രദേശത്തുകാർ കണ്ടിരുന്നു. ഇന്നലെ രാവിലെ ഹനുമാൻ ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്തായി കനാൽത്തീരത്ത് പഴ്സ്, ചെരുപ്പ്, മൊബൈൽ, വസ്ത്രം എന്നിവ പ്രദേശവാസികൾ കണ്ടത്. തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ അന്വേഷണത്തിലാണ് കനാലിൽ നിന്നു മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *