Your Image Description Your Image Description
Your Image Alt Text

ഇറാനിൽ കഴിഞ്ഞയാഴ്ച 91 പേരുടെ മരണത്തിനിടയാക്കിയ ഇരട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് 35 പേരെ അറസ്റ്റ് ചെയ്തു. സ്ഫോടനം നടത്തിയ രണ്ട് ചാവേറുകളിൽ ഒരാളെ തിരിച്ചറിഞ്ഞതായി ഇറാൻ രഹസ്യാന്വേഷണ വകുപ്പ് വ്യക്തമാക്കി.

താജികിസ്താൻ പൗരനായ ഇയാൾ ഡിസംബർ 19നാണ് അനധികൃതമായി രാജ്യത്തെത്തിയത്. രണ്ടാമന്റെ വിവരം പിന്നീട് അറിയിക്കാമെന്ന് അധികൃതർ പറഞ്ഞു. കൊല്ലപ്പെട്ട മുതിർന്ന സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ അനുസ്മരണ ചടങ്ങിനിടെയാണ് ജനുവരി നാലിന് കെർമാൻ നഗരത്തിൽ സ്ഫോടനമുണ്ടായത്. ഐ.എസ് ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *