Your Image Description Your Image Description

ആത്മഹത്യക്ക്‌ ശ്രമിച്ചശേഷം ഭർത്താവിനെയും ഭർത്തൃവീട്ടുകാരെയും അതിന് കുറ്റപ്പെടുത്തുന്നത് ക്രൂരതയാണെന്നും ഇത് വിവാഹമോചനത്തിനുള്ള കാരണമാണെന്നും ഡൽഹി ഹൈക്കോടതി. ഇത്തരം നടപടികൾ വഴി, കള്ളക്കേസിൽ കുടുക്കുമെന്ന ഭീഷണി ഭർത്താവും കുടുംബവും തുടർച്ചയായി നേരിടേണ്ടിവരുമെന്നും ജസ്റ്റിസ് സുരേഷ് കുമാർ കെയ്ത് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ക്രൂരത നേരിട്ടതിന്റെ പേരിൽ ഭർത്താവിന് വിവാഹമോചനം അനുവദിച്ച കുടുംബകോടതി ഉത്തരവിനെതിരേ ഭാര്യ നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു നിരീക്ഷണം.

2007-ൽ വിവാഹിതരായ ദമ്പതികളുടെ കേസാണ് ഹൈക്കോടതി പരിഗണിച്ചത്. ഇവർക്ക് ഒരു കുട്ടിയുമുണ്ട്. വിവാഹം കഴിഞ്ഞ് നാല് മാസമായപ്പോഴേക്കും ഭാര്യ അവരുടെ വീട്ടിലേക്കു പോയെന്നാണ് ഭർത്താവ് പറയുന്നത്. പിന്നീട് പലപ്പോഴായി ആകെ പത്ത് മാസമാണ് ഒന്നിച്ചു താമസിച്ചത്. വലിയ സ്ത്രീധനം നൽകിയിട്ടും ഭർത്താവും വീട്ടുകാരും വീണ്ടും ഭീമമായ തുക ചോദിച്ചുകൊണ്ടിരുന്നതായി ഭാര്യ ആരോപിച്ചു. കൊതുക് നിവാരണത്തിനുള്ള ദ്രാവകം കുടിച്ച് ഭാര്യ ആത്മഹത്യക്ക്‌ ശ്രമിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *