Your Image Description Your Image Description

ജനറല്‍ നഴ്‌സിംഗ് കോഴ്സ് പാസായ ജില്ലയിലെ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെട്ട പട്ടികജാതി വിഭാഗത്തിലെ യുവതീ യുവാക്കളില്‍ നിന്നും വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നഴ്‌സിംഗ് അപ്രന്റീസ് ട്രയിനിയായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം.

താത്പര്യമുള്ളവര്‍ ജൂണ്‍ അഞ്ചിന് വൈകുന്നേരം അഞ്ചിന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, അയ്യങ്കാളി ഭവന്‍(ഒന്നാം നില), കനക നഗര്‍, വെളളയമ്പലം 695003 എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2314248, 2314232

Leave a Reply

Your email address will not be published. Required fields are marked *