Your Image Description Your Image Description

ഇഗ്നോയിലും നാലുവർഷ ബിരുദകോഴ്‌സുകൾ ആരംഭിച്ചു. യു.ജി.സി. അധ്യക്ഷൻ എം. ജഗദീഷ് കുമാർ ഉദ്ഘാടനംചെയ്തു. വിദ്യാർഥികൾക്ക് ഗവേഷണത്തോടെയോ അല്ലാതെയോ മൂന്നുവർഷത്തെ ഓണേഴ്‌സ് കോഴ്‌സ് അല്ലെങ്കിൽ നാലുവർഷത്തെ ഓണേഴ്‌സ് കോഴ്‌സ് ചെയ്യാം. വിശദവിവരങ്ങൾക്ക്‌ https://ignou.ac.in/.

അതേസമയം പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷിവിഭാഗ ഉദ്യോഗാർഥികൾക്കും വിദ്യാർഥികൾക്കും മത്സരപ്പരീക്ഷകളിലും ജോലി അപേക്ഷകളിലും അപേക്ഷാഫീസ് പൂർണമായി ഇളവുചെയ്യാൻ നിർദേശം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേന്ദ്രസർക്കാരിന്റെ സംവരണനയം നടപ്പാക്കുന്നതിനുള്ള കരട് മാർഗനിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിർദേശത്തിൻമേൽ ഈമാസം 28-വരെ മറുപടി അറിയിക്കാം. വിശദവിവരങ്ങൾക്ക് ugc.ac.in..

Leave a Reply

Your email address will not be published. Required fields are marked *