Your Image Description Your Image Description

വിവാദങ്ങള്‍ക്കിടെ, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഇന്ത്യാസന്ദര്‍ശനം അനിശ്ചിതത്വത്തില്‍.നവംബറില്‍ പ്രസിഡന്റു സ്ഥാനത്തേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ മാലദ്വീപിലെ ഇന്ത്യന്‍ സേനയെ പിന്‍വലിക്കണമെന്ന് മുഹമ്മദ് മുയിസു ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നതായും മുയിസു ഇന്ത്യന്‍ ഹൈക്കമ്മിഷനെ അറിയിച്ചു. എന്നാല്‍, ഇതിന് അനുകൂലമായ നിലപാട് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് മുയിസുവിന്റെ ഇന്ത്യാസന്ദര്‍ശനം വൈകുന്നത്.

മാലദ്വീപില്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നവരുടെ ആദ്യ ഔദ്യോഗിക വിദേശസന്ദര്‍ശനം ഇന്ത്യയിലേക്കാണ് പതിവായി നടക്കുക. എന്നാല്‍, ഇന്ത്യാവിരുദ്ധ പ്രചാരണങ്ങളിലൂടെ അധികാരം പിടിച്ച മുയിസുവിനോട് കേന്ദ്രസർക്കാർ അനുകൂലമായി പ്രതികരിക്കാതിരുന്നതിനാല്‍, ആദ്യ സന്ദര്‍ശനം തുര്‍ക്കിയിലേക്ക് മാറ്റി. പിന്നാലെ തുര്‍ക്കിയില്‍നിന്ന് ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയ മുയിസു, മാലദ്വീപില്‍നിന്ന് സൈനികരെ പിന്‍വലിക്കണമെന്ന ആവശ്യം നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *