Your Image Description Your Image Description
Your Image Alt Text

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഫിനാൻഷ്യൽ അക്കൗണ്ടിംഗ് സോഫ്റ്റ്‍വെയറിന്റെ ഡെവലപ്മെന്റും മെയിന്റനൻസും വിഭാഗത്തിലേക്ക് പ്രോഗ്രാമറെ നിയമിക്കുന്നു. സർവ്വകലാശാലയ്ക്ക് വേണ്ടി നാഷണൽ ഇൻഫർമാറ്റിക് സെന്ററിന്റെ കാക്കനാട് ഓഫീസിലായിരിക്കും നിയമനം. നിയമന കാലാവധി ഒരു വർഷമായിരിക്കും.

കമ്പ്യുട്ടർ സയൻസിൽ ബി. എസ്‍സി./ ബി സി എ/എം. സി. എ./ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബി. ടെക്. അല്ലെങ്കിൽ എം. ടെക്. എന്നീ യോഗ്യതകളിലേതെങ്കിലും നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് പി. എച്ച്. പി. ആപ്ലിക്കേഷനിലും ഡാറ്റാബേസിലും കുറഞ്ഞത് ഒരു വർഷമെങ്കിലും ജോലിപരിചയം ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 25,000/-

താല്പര്യമുളള ഉദ്യോഗാർത്ഥികൾ ജനുവരി 17 ന് രാവിലെ 10ന് സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള ഭരണനിർവ്വഹണ കേന്ദ്രത്തിൽ നടത്തുന്ന വാക് – ഇൻ – ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ബയോഡാറ്റയും സഹിതം പങ്കെടുക്കണമെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *