Your Image Description Your Image Description

പുതിയ ആണവനിലയങ്ങൾ സ്ഥാപിക്കാൻ ഇന്ത്യയും ഫ്രാൻസും തമ്മിൽ കരാർ വരുന്നു. റിപ്പബ്ലിക് ദിന പരേഡിന് മുഖ്യാതിഥിയായെത്തുമ്പോൾ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെച്ചേക്കും.

ആഭ്യന്തര ആണവമേഖലയിൽ സഹകരണം വർധിപ്പിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയെന്നാണ് വിവരം. മഹാരാഷ്ട്രയിലെ ജൈതാപുരിലെ ആണവനിലയത്തിന്റെ ശേഷി വികസിപ്പിക്കും. ആണവ നിലയമില്ലാത്ത ഒരു സംസ്ഥാനത്ത് പുതുതായി തുടങ്ങാനും ആലോചനയുണ്ട്. കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാണ സംസ്ഥാനങ്ങളാണ് പരിഗണനയിലുള്ളത്.];8

Leave a Reply

Your email address will not be published. Required fields are marked *