Your Image Description Your Image Description

ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ ആളില്ലാ നിരീക്ഷണവിമാനം (യു.എ.വി.) ദൃഷ്ടി 10 സ്റ്റാർലൈനർ നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ ഫ്ലാഗ് ഓഫ് ചെയ്തു.

അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രവർത്തിക്കുന്ന യു.എ.വി. അദാനി ഗ്രൂപ്പിനുകീഴിലുള്ള അദാനി ഡിഫൻസ് എയ്റോസ്പേസാണ് നിർമിക്കുന്നത്. മധ്യഉയരത്തിൽ പറന്നുള്ള നിരീക്ഷണവും കൂടുതൽസമയം പ്രവർത്തനശേഷിയും ഇതിന്റെ പ്രത്യേകതയാണ്. രഹസ്യാന്വേഷണം, നിരീക്ഷണം, തിരച്ചിൽ തുടങ്ങിയ ദൗത്യങ്ങൾക്കായിരിക്കും സേന ദൃഷ്ടിയുടെ സേവനം പ്രയോജനപ്പെടുത്തുക. പ്രതിരോധമേഖലയിലെ തദ്ദേശനിർമിതികളിൽ പുതിയ ചുവടുവെപ്പാണിതെന്ന് നിർമാതാക്കൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *