Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ കാ​ല​വ​ർ​ഷം എ​ത്തി​.കാ​ല​വ​ർ​ഷം ഇ​ത്ര നേ​ര​ത്തെ എ​ത്തു​ന്ന​ത് 15 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാ​ധാ​ര​ണ​യാ​യി ജൂ​ണി​ലാ​ണ് കാ​ലാ​വ​ർ​ഷം കേ​ര​ള​ത്തി​ൽ എ​ത്താ​റു​ള്ള​ത്. എ​ന്നാ​ൽ ഈ ​വ​ർ​ഷം ഒ​രാ​ഴ്ച മു​മ്പേ കാ​ല​വ​ർ​ഷം കേ​ര​ള​ത്തി​ൽ എ​ത്തി.കാ​ല​വ​ർ​ഷ​ത്തി​ന്‍റെ വ​ര​വി​നോ​ട് അ​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്ത് ഇ​ന്ന് അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. കാ​ല​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത ഉ​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.കേ​ര​ള, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കു​ണ്ട്. കേ​ര​ള തീ​ര​ത്ത് ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പു​മു​ണ്ട്

Leave a Reply

Your email address will not be published. Required fields are marked *