Your Image Description Your Image Description

കോട്ടയം : ഹരിതകര്‍മസേനാംഗങ്ങളെ ഡിജിറ്റല്‍ ലോകത്തേക്ക് ചുവടുവയ്പ്പിച്ച് ഡിജിറ്റല്‍ പാഠശാല. കോട്ടയം നഗരസഭയും ബസേലിയസ് കോളജിലെ സാമ്പത്തികശാസ്ത്രവിഭാഗവും സംയുക്തമായി ഹരിതകര്‍മസേനാംഗങ്ങള്‍ക്കായി കോളജ് കാമ്പസില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. ബസേലിയസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബിജു തോമസ് അധ്യക്ഷത വഹിച്ചു.

സാമ്പത്തികശാസ്ത്രവിഭാഗം നഗരസഭയിലെ രണ്ടു വാര്‍ഡുകളില്‍ ഡിജിറ്റല്‍ ഹാന്‍ഡ്സ്-ഓണ്‍ പരിശീലന പരിപാടി നടത്തിയിരുന്നു. അതില്‍നിന്ന് ലഭിച്ച മികച്ച പ്രതികരണമാണ് മുഴുവന്‍ ഹരിതകര്‍മസേനയിലേക്കും വ്യാപിപ്പിക്കാനുള്ള പ്രചോദനമായതെന്ന് നഗരസഭാ കൗണ്‍സിലര്‍ ജയമോള്‍ ജോസഫ് പറഞ്ഞു. ചടങ്ങില്‍ കോട്ടയം നഗരസഭയെ മാലിന്യ മുക്തമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഹരിതകര്‍മസേനാംഗങ്ങളെ ആദരിച്ചു.

ഇ-മെയില്‍, സോഷ്യല്‍ മീഡിയ അക്കൗണ്ട് സൃഷ്ടിക്കല്‍, ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമായ ഗൂഗിള്‍ പേ ആപ്പിന്റെ ഉപയോഗം, ഡോക്യുമെന്റ് സ്‌കാനിംഗ്, നിര്‍മിത ബുദ്ധിയുടെ ഉപയോഗം എന്നിവ ഉള്‍പ്പെടുന്ന നിരവധി പ്രായോഗിക വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരിശീലനം നടത്തിയത്. വിദ്യാര്‍ഥികള്‍ തന്നെ നേതൃത്വം നല്‍കുകയും അവര്‍ തന്നെ പരിശീലകര്‍ ആവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *