Your Image Description Your Image Description

കായംകുളം: കായംകുളത്ത് വ്യാപാരിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ.24 പർഗാനസ്‌ കാഞ്ചൻപുര നോർത്ത് ലെനിൻ സരണി റോഡിൽ പങ്കജ് ശർമ (35) യെയാണ് പൊലീസ് പിടികൂടിയത്.

പ്രമുഖ വസ്‌ത്രവ്യാപാര ശൃംഖലയുടെ ഫ്രാഞ്ചൈസി തിരുവല്ലയിൽ നൽകാമെന്ന് വാഗ്‌ദാനം നൽകി 1,18,000 രൂപ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ വാങ്ങുകയകയിരുന്നു. വ്യാജ ലിങ്ക് നിർമിച്ചായിരുന്നു തട്ടിപ്പ്‌. അക്കൗണ്ട്‌ വിവരങ്ങളും മറ്റും ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ്‌ പങ്കജ് ശർമയാണ് പ്രതിയെന്ന്‌ കണ്ടെത്തിയത്‌.

മറ്റൊരു കേസിൽ അറസ്‌റ്റിലായ ഇയാളെ ഉത്തർപ്രദേശിലെ ഫത്തേപ്പുർ ജില്ലാ ജയിലിലെത്തി അറസ്‌റ്റ്‌ ചെയ്‌ത്‌ കായംകുളം കോടതിയിൽ ഹാജരാക്കുകയായിരുന്നു. ജ്യുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ്‌ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *