Your Image Description Your Image Description

തിരുവനന്തപുരം: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്സ് (പഴയ ട്വിറ്റര്‍) ലോകത്തിന്‍റെ പലഭാഗത്തും പ്രവര്‍ത്തനരഹിതമായി. ഇന്ന് (മെയ് 23) ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് അനവധി എക്സ് യൂസര്‍മാര്‍ക്ക് ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയാതെയും ഡിഎം പ്രവര്‍ത്തിക്കാതെയും വന്നത്. ഡാറ്റാ സെന്‍റര്‍ ഔട്ടേജാണ് ഈ പ്രശ്നത്തിന് കാരണം എന്നാണ് എക്‌സ് അധികൃതരുടെ പ്രതികരണം. ഇന്ത്യയില്‍ എക്സ് സേവനങ്ങള്‍ക്ക് കാര്യമായ തകരാറുകള്‍ നേരിട്ടില്ല എന്നും റിപ്പോര്‍ട്ടുണ്ട്.

‘ഞങ്ങളുടെ ചില ഉപയോക്താക്കൾ ഇന്ന് പ്ലാറ്റ്‌ഫോമിൽ പ്രശ്‌നങ്ങൾ നേരിടുന്നതായി എക്‌സ് അധികൃതര്‍ക്ക് അറിയാം. ഡാറ്റാ സെന്‍റർ തകരാറാണ് ഇതിന് കാരണം. ഈ പ്രശ്‌നം പരിഹരിക്കാൻ എക്സ് ടീം സജീവമായി പ്രവർത്തിക്കുന്നു’- എന്നുമായിരുന്നു പുലര്‍ച്ചെ 1.51ന് എക്സിന്‍റെ വിശദീകരണ ട്വിറ്റ്.

Leave a Reply

Your email address will not be published. Required fields are marked *