Your Image Description Your Image Description

അരൂർ : അയൽ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാല മോഷ്ടി യുവതി കീഴടങ്ങി.ചന്തിരൂർ പട്ടരുവെളിയിൽ നസീറിന്റെ ഭാര്യ റസിയയാണ് (39) ​ചേർത്തല കോടതിയിൽ കീഴടങ്ങിയത്.

തുടർന്ന് അരൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി പരാതിയിൽ നിന്നും മോഷ്ടിച്ച ആറേമുക്കാൽ പവൻ സ്വർണ്ണാഭരണം കണ്ടെടുത്തു.അരൂർ പഞ്ചായത്ത് 13-ാം വാർഡ് വട്ടത്തറ സേവ്യറിന്റെ വീട്ടിൽ നിന്നാണ് റസിയ സ്വർണ്ണാഭരണങ്ങൾ കവർന്നത്. സേവ്യറിന്റെ ഭാര്യ റാണിയുടെ സുഹൃത്താണ് റസിയ. ഫെബ്രുവരി 10 നാണ് സേവ്യറിന്റെ വീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ മോഷണം പോയത്.

സമീപത്ത് ജോലിയെടുക്കുന്ന സേവ്യർ വീട്ടിൽ കാപ്പി കുടിക്കാനെത്തിയപ്പോൾ റസിയ ഇറങ്ങി വരുന്നത് കണ്ടിരുന്നു. എന്തിനാണ് വന്നതെന്ന് തിരക്കി അപ്പോൾ റാണിയെ കാണാനായിരുന്നുവെന്നായിരുന്നു റസിയയുടെ മറുപടി.

രണ്ടു ദിവസം കഴിഞ്ഞ് റാണി അലമാര തുറന്നു നോക്കിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് അരൂർ പൊലീസിൽ പരാതി നൽകി. റസിയയുടെ പേരും പരാതിയിൽ പറഞ്ഞിരുന്നു. ഇതിനിടെ എരമല്ലൂരിലെ ഒരു ജുല്ലറിയിൽ സ്വർണമാലയുമായി എത്തി. അതിൽ കൊന്ത ശ്രദ്ധിക്കപ്പെട്ട സെയിൽസ് ഗേൾ ഇത് കുരിശുമാലയല്ലേയെന്ന് ചോദിച്ചു. ഇതേത്തുടർന്ന് റസിയ സ്വർണ്ണവുമായി ഓടിപ്പോയി. തുടർന്ന് കഴിഞ്ഞ ദിവസംറസിയ കോടതിയിൽ കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *