Your Image Description Your Image Description

കോട്ടയം : പ്ലസ് ടു പരീക്ഷാ ഫലം വന്ന് മണിക്കൂറുകൾക്കുള്ളിൽ വിദ്യാർഥിനി കാറിടിച്ച് മരിച്ചു. തോട്ടയ്ക്കാട് ഇരവുചിറ വടക്കേമുണ്ടയ്ക്കൽ വി.ടി. രമേശിന്റെ മകൾ അബിദ പാർവതിയാണ്‌ (18) മരണപ്പെട്ടത്.

തൃക്കോതമംഗലം വിഎച്ച്എസ്ഇ വിദ്യാർഥിനിയായിരുന്നു. പരീക്ഷയിൽ വിജയിച്ചതിന് അമ്മയിൽ നിന്ന്‌ സമ്മാനം വാങ്ങാനും സഹോദരിക്ക്‌ സ്കൂളിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാനുമായി അമ്മയ്ക്കൊപ്പം ടൗണിൽ എത്തിയതായിരുന്നു അബിദ. വ്യാഴാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം ഉണ്ടായത്.

ചന്തക്കവലയിൽ റോഡിന് കുറുകെ കടക്കവേ കോട്ടയം ജില്ലാ ആശുപത്രി ഭാഗത്തുനിന്ന്‌ എത്തിയ കാർ നിയന്ത്രണം നഷ്ടമായി ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ഉടൻ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബിദയുടെ മരിച്ചിരുന്നു.

ഗുരതരമായി പരിക്കേറ്റ അമ്മ നിഷയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുറുമ്പനാടം സെയ്ന്റ് ആന്റണീസ് സ്കൂളിൽ അധ്യാപികയാണ് നിഷ.

Leave a Reply

Your email address will not be published. Required fields are marked *