Your Image Description Your Image Description

ത്തിംഗ് ഫോൺ 3 (Nothing Phone 3) പുറത്തിറങ്ങാൻ ഒരുങ്ങുന്നു. നത്തിംഗ് ഫോണ്‍ 3-യുടെ പ്രതീക്ഷിക്കുന്ന വില മുമ്പ് നത്തിംഗ് സ്ഥാപകനും സിഇഒയുമായ കാൾ പെയ് പ്രഖ്യാപിച്ചിരുന്നു. നത്തിംഗ് ഫോൺ 3 ഒരു ഫ്ലാഗ്ഷിപ്പ് ഓഫറായിരിക്കുമെന്ന് സൂചനയുണ്ട്. 2023 ജൂലൈയിൽ അനാച്ഛാദനം ചെയ്ത നത്തിംഗ് ഫോൺ 2-നെ അപേക്ഷിച്ച് ഈ ഫോൺ കാര്യമായ അപ്‌ഗ്രേഡുകൾ കൊണ്ടുവരാൻ സാധ്യതയുണ്ട്.

ജൂലൈയിൽ ആഗോളതലത്തിൽ നത്തിംഗ് ഫോൺ 3 പുറത്തിറങ്ങുമെന്ന് കമ്പനി ഒരു വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു. വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ പ്രീമിയം മെറ്റീരിയലുകൾ, പ്രധാന പ്രകടന അപ്‌ഗ്രേഡുകൾ, മികച്ച സോഫ്റ്റ്‌വെയർ തുടങ്ങിയവയുമായി വരുമെന്നാണ് റിപ്പോർട്ടുകൾ.

ലോഞ്ചിന് മുമ്പുള്ള ആഴ്ചകളിൽ കമ്പനി ഹാൻഡ്‌സെറ്റിന്‍റെ രൂപകൽപ്പനയും പ്രധാന ഫീച്ചറുകളുമൊക്കെ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ഈ മാസം ആദ്യം, ആൻഡ്രോയ്‌ഡ് ഷോ: I/O എഡിഷൻ പരിപാടിയിൽ നത്തിംഗ് സ്ഥാപകനും സിഇഒയുമായ കാൾ പെയ്, നത്തിംഗ് ഫോൺ 3-ന് ഏകദേശം 800 പൗണ്ട് (ഏകദേശം 90,000 രൂപ) വില വരുമെന്ന് പറഞ്ഞിരുന്നു. അടിസ്ഥാന 8 ജിബി + 128 ജിബി റാമും സ്റ്റോറേജ് കോൺഫിഗറേഷനുമുള്ള നത്തിംഗ് ഫോൺ 2-ന്‍റെ 44,999 രൂപ ലോഞ്ച് വിലയേക്കാൾ വളരെ ഉയർന്ന വിലയാണിത്.

Leave a Reply

Your email address will not be published. Required fields are marked *