Your Image Description Your Image Description

ജുറാസിക് വേള്‍ഡ് ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രമായ ജുറാസിക് വേള്‍ഡ് റീബര്‍ത്ത് റിലീസിനൊരുങ്ങുന്നു. ഈ വര്‍ഷം ജൂലൈ 2 ന് തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ രണ്ടാമത്തെ ട്രെയിലർ റിലീസ് ചെയ്തു. 2022ല്‍ പുറത്തിറങ്ങിയ ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍റെ സ്റ്റാന്‍ഡ് എലോൺ സീക്വല്‍ ആയാണ് റീബര്‍ത്ത് എത്തുന്നത്.

ഡൊമിനിയനിലെ സംഭവങ്ങള്‍ നടന്നതിന് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള സമയമാണ് പുതിയ ചിത്രത്തിലെ കാലഘട്ടം. മ്യൂട്ടന്റ് ദിനോസറുകളാണ് ഇത്തവണ ചിത്രത്തിൽ വില്ലന്മാരായി എത്തുക. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഘടകങ്ങള്‍ എല്ലാം കോർത്തിണക്കിയ ടീസർ–ട്രെയിലർ ആരാധകർക്ക് പ്രതീക്ഷ ഉണര്‍ത്തുന്നതാണ്. സ്കാര്‍ലെറ്റ് ജൊഹാന്‍സണ്‍, മെഹര്‍ഷാല അലി, ജൊനാഥന്‍ ബെയ്‍ലി, റൂപെര്‍ട്ട് ഫ്രൈഡ്, മാനുവല്‍ ഗാര്‍ഷ്യ റൂള്‍ഫോ, ലൂണ ബ്ലെയ്‍സ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗോഡ്സില്ല (2014) അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഗാരെത്ത് എഡ്‍വേര്‍ഡ്സ് ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഗാരെത്ത് എഡ്‍വേര്‍ഡ്സ് ആദ്യമായാണ് ഒരു ജുറാസിക് ചിത്രം സംവിധാനം ചെയ്യുന്നത്. ജോണ്‍ മത്തീസണ്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. യൂണിവേഴ്സൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *