Your Image Description Your Image Description

ആലപ്പുഴ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു. പി. സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 707/2023) തസ്തികയിലേയ്ക്ക് 2024 നവംബര്‍ 30 ന്  പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി മേയ് 28 ന് (രാവിലെ 9.30 നും ഉച്ചക്ക് 12 നും) കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, ആലപ്പുഴ ജില്ലാ ഓഫീസില്‍  അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള അറിയിപ്പ്  പ്രൊഫൈലില്‍ നല്‍കിയിട്ടുണ്ട്. വ്യക്തിഗത മെമ്മോ അയക്കുന്നതല്ല. ഉദ്യോഗാര്‍ഥികള്‍്് പൂരിപ്പിച്ച വ്യക്തിവിവരക്കുറിപ്പ്, ഒ.റ്റി.ആര്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ തിരിച്ചറിയല്‍ രേഖ എന്നിവയും സഹിതം നിശ്ചിത സമയത്തും തീയതിയിലും  ഓഫീസിൽ നേരിട്ട് ഹാജരാകണം. ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി വെബ്‌സൈറ്റിലെ ഇന്റര്‍വ്യൂ ഷെഡ്യൂള്‍, അനൗണ്‍സ്‌മെന്റ് ലിങ്കുകള്‍ എന്നിവ പരിശോധിക്കേണ്ടതാണ്. പ്രൊഫൈലില്‍ അറിയിപ്പ് ലഭിക്കാത്തവര്‍ പി.എസ്.സി  ആലപ്പുഴ ജില്ലാ ആഫീസുമായി ബന്ധപ്പെടണമെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *