Your Image Description Your Image Description

ന്ത്യൻ പ്രീമിയർ ലീഗിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മികച്ച വിജയം നേടി പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 59 റണ്‍സിന് പരാജയപ്പെടുത്തിയാണ് മുംബൈ പ്ലേ ഓഫിലെത്തിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 11-ാം തവണയാണ് മുംബൈ പ്ലേ ഓഫിലെത്തുന്നത്.

എന്നാൽ മത്സരത്തിന് ശേഷം മുംബൈയുടെ വിജയം ആഘോഷിക്കുന്ന ടീം ഉടമ നിത അംബാനിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഡല്‍ഹിയെ പരാജയപ്പെടുത്തിയതിന് പിന്നാലെ ക്യാമറകണ്ണുകള്‍ നേരെ ചെന്നത് ഡഗൗട്ടിലിരിക്കുകയായിരുന്ന നിത അംബാനിയുടെയും ആകാശ് അംബാനിയുടെയും അടുത്തേക്കാണ്. അപ്പോള്‍ നിത അംബാനി ആറ് വിരലുകള്‍ ഉയര്‍ത്തിപ്പിടിച്ച് ഇരിക്കുകയായിരുന്നു. മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ആറാമത്തെ ഐപിഎല്‍ കിരീടം നേടാന്‍ പോവുകയാണ് എന്നാണ് നിത അംബാനി സൂചിപ്പിക്കുന്നതെന്നാണ് ആരാധകരുടെ അഭിപ്രായം.

നിലവില്‍ അഞ്ച് തവണ ചാംപ്യന്മാരായ മുബൈ ഇന്ത്യന്‍സിന് തന്നെയാണ് ഇത്തവണ ഐപിഎല്‍ കിരീടമെന്ന ആത്മവിശ്വാസത്തിലാണ് നിത അംബാനി. എന്തായാലും നിത അംബാനിയുടെ സെലിബ്രേഷന് പിന്നാലെ ആവേശത്തിലായിരിക്കുകയാണ് മുംബൈ ആരാധകര്‍. ഐപിഎല്ലിൽ ഏറ്റവും കൂടുതല്‍ കിരീടം ഉയര്‍ത്തിയ ടീമുകളാണ് മുബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും. അഞ്ച് തവണയാണ് ഇരുവരും ഐപിഎല്‍ ചാംപ്യന്മാരായിട്ടുള്ളത്. 2013, 2015, 2017, 2019, 2020 എന്നീ വര്‍ഷങ്ങളിലാണ് മുംബൈ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്. അതേസമയം 2010, 2011, 2018, 2021, 2023 എന്നീ സീസണുകളിലാണ് ചെന്നൈ ചാംപ്യന്മാരായത്.

Leave a Reply

Your email address will not be published. Required fields are marked *