Your Image Description Your Image Description

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ശിശു വികാസ് ഭവനിൽ സംഘടിപ്പിച്ച അവധിക്കാല ക്യാമ്പിന്റെ സമാപന സമ്മേളനം എച്ച് സലാം എം എൽ എ ഉദ്ഘാടനം ചെയ്തു. മാറുന്ന കാലത്ത് കുട്ടികളുടെ കഴിവും, താൽപര്യവും മനസിലാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന്  അദ്ദേഹം പറഞ്ഞു.

ജില്ലാ സബ് ജഡ്ജി പ്രമോദ് മുരളി കുട്ടികളുടെ അവകാശങ്ങളും, കടമകളും എന്ന വിഷയത്തിൽ ക്ലാസെടുത്തു.
സമ്മേളനത്തിൽ ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡൻ്റ് സി.ശ്രീലേഖ അധ്യക്ഷതവഹിച്ചു. ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ.ഡി.ഉദയപ്പൻ, നഗരസഭ ക്ഷേമകാര്യം സ്ഥിരംസമിതി ചെയർമാൻ നസീർ പുന്നക്കൽ , കലാകാരൻ പുന്നപ്ര മധു എന്നിവർ പ്രസംഗിച്ചു.

അഞ്ചാം ക്ലാസുമുതൽ പത്താം ക്ലാസ് വരെയുള്ള 40 കുട്ടികളാണ് രണ്ട് ദിവസത്തെ ക്യാമ്പിൽ പങ്കെടുത്തത്. പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കേറ്റ്  എം എൽ എ സമ്മാനിച്ചു.

ചിത്രരചനയെ കുറിച്ച് രാജ്യാന്തര ചിത്രകാരൻ അമീൻ ഖലീൽ, മയക്ക്മരുന്നിനെതിരെ ക്യാമ്പസിൽ എന്ത് ചെയ്യാം, നാടക കളരി, സുബ്ബ ഡാൻസ് എന്നിവയിൽ പരിശീലനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *