Your Image Description Your Image Description

മഴക്കാലത്തിന് ഇനി ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ സാംക്രമിക രോഗങ്ങളെയും, വെള്ളകെട്ടുകളെയും ഒരൽപ്പം ശ്രദ്ധിച്ചാൽ നമുക്ക് അകറ്റി നിർത്താം. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ‘പെരുമഴക്ക് ഒരുമുഴം മുമ്പേ ‘ എന്ന മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ എല്ലാരും പങ്കാളികൾ ആകണമെന്ന് ശുചിത്വ മിഷൻ അഭ്യർത്ഥിച്ചു. കാമ്പയിന്റെ പ്രധാന ലക്ഷ്യം പകർച്ച വ്യാധികളെ തടയാം എന്നതാണ്.

മലമ്പനി, ഡെങ്കിപ്പനി, ചിക്കൻ ഗുനിയ തുടങ്ങിയ രോഗങ്ങൾക്ക്‌ കാരണം വെള്ളകെട്ടും കൊതുകൾ മുട്ടയിട്ട് പെരുകുന്ന സാഹചര്യവുമാണ്. വീടും പരിസരവും, പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടികിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും കൊതുക് നിർമാർജനം വ്യാപകമായി നടത്തണമെന്നും , മഴ ശക്തമാകുന്നതിന് മുമ്പ് ഓടകൾ, കൈത്തോടുകൾ, കൾവർട്ടുകൾ, ചെറിയ കനാലുകൾ എന്നിവയിലെ തടസ്സങ്ങൾ നീക്കണമെന്നും ജില്ലാ ശുചിത്വ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

മാലിന്യനിർമാർജനം വേഗത്തിൽ നടത്തുകയും മഴയ്ക്കു മുമ്പായി പൊതുവിടങ്ങളിൽ മാലിന്യം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. നീരോഴുക്ക്‌ സുഗമമാക്കാം. റസിഡന്റ്സ് അസോസിയേഷനുകൾ, ക്ലബു കൾ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി ശുചിത്വ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാം. വാട്ടർ ടാങ്കുകളുടെയും, സെപ്റ്റിക് ടാങ്കുകളുടെയും ഓപ്പണിങ്ങുകൾ വല ഉപയോഗിച്ച് മൂടാൻ ശ്രമിക്കുക. കിണറുകളിലും, ചെറിയ ജലാശയങ്ങളിലും ഗപ്പി മീനുകളെ നിക്ഷേപിക്കാം.
അജൈവമാലിന്യങ്ങൾ ശേഖരിക്കുകയും ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും പ്രത്യേക പ്രാധാന്യം നൽകണം.മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പരമാവധി നടപ്പിലാക്കിയാൽ മഴക്കാലജന്യരോഗങ്ങളെ നമുക്ക് അകറ്റി നിർത്താം ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *