Your Image Description Your Image Description

ഐ എച്ച് ആർ ഡിയുടെ കീഴിലുള്ള മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2025 – 26 അധ്യയന വർഷത്തിലേക്ക് താത്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 26 മുതൽ 28 വരെ വിവിധ തസ്തികകളിലേക്കുള്ള അഭിമുഖം സംഘടിപ്പിക്കും.

അസി. പ്രൊഫസർ (കൊമേഴ്സ്) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 55% മാർക്കോ, തത്തുല്യമായ ഗ്രേഡോടു കൂടിയുള്ള എംകോം യുജിസി നെറ്റ് അല്ലെങ്കിൽ പി എച്ച് ഡി യോഗ്യതയുള്ളവരായിരിക്കണം. അഭിമുഖം മെയ് 26 രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടക്കും. അസി. പ്രൊഫസർ(മാനേജ്മെന്റ്) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 55% മാർക്കോ, തത്തുല്യമായ ഗ്രേഡോടു കൂടിയുള്ള എംകോം യുജിസി നെറ്റ് അല്ലെങ്കിൽ പി എച്ച് ഡി യോഗ്യതയുള്ളവരായിരിക്കണം. മേയ് 26 രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. മലയാളം, ഹിന്ദി തസ്തികയിൽ അപേക്ഷിക്കുന്നവർ 55% മാർക്കോ, തത്തുല്യമായ ഗ്രേഡോടു കൂടിയുള്ള ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും യുജിസി നെറ്റ് അല്ലെങ്കിൽ പിഎച്ച്ഡി യോഗ്യതയുമുണ്ടായിരിക്കണം. അഭിമുഖം മേയ് 26 ന് ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് നാല് മണി വരെ. അസി. പ്രൊഫസർ (കമ്പ്യൂട്ടർ സയൻസ്) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 55% മാർക്കോ, തത്തുല്യമായ ഗ്രേഡോടുകൂടിയുള്ള എം. എസ് സി കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ എംസിഎ ,യുജിസി നെറ്റ് അഥവാ പി എച്ച് ഡി യോഗ്യതയും അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എം ടെക് കമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ളവരായിരിക്കണം. മേയ് 27 ന് രാവിലെ 09.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് അഭിമുഖം. ഇലക്ടോണിക്സ് സയൻസ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 55% മാർക്കോ, തത്തുല്യമായ ഗ്രേഡോടു കൂടിയുള്ള എം. എസ്‌ സി ഇലക്ട്രോണിക്സ് അല്ലെങ്കിൽ എം. സി. എ , യുജിസി നെറ്റ് അഥവാ പി എച്ച്ഡി യോഗ്യതയും അല്ലെങ്കിൽ എം. ടെക് ഇലക്ട്രോണിക്സിൽ ഫസ്റ്റ് ക്ലാസ് യോഗ്യതയുള്ളവരായിരിക്കണം. മേയ് 28 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ അഭിമുഖം നടത്തും.ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്ക് 55% മാർക്കോ, തത്തുല്യമായ ഗ്രേഡോടുകൂടിയുള്ള ബി.എസ് സി ഇലക്ട്രോണിക്സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം . മേയ് 28 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ അഭിമുഖം നടത്തും. മാത്തമാറ്റിക്സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 55% മാർക്കോ, തത്തുല്യമായ ഗ്രേഡോടു കൂടിയുള്ള ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും യുജിസി നെറ്റ് അല്ലെങ്കിൽ പി എച്ച് ഡി യോഗ്യതയുള്ളവരായിരിക്കണം. അഭിമുഖം മേയ് 28ന് ഉച്ചയ്ക്ക് ഒരു മണി മുതൽ നാല് മണി വരെ .അസി. പ്രൊഫസർ ഇംഗ്ലീഷ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 55% മാർക്കോ, തത്തുല്യമായ ഗ്രേഡോട്ടുകൂടിയുള്ള ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും യുജിസി നെറ്റ് അല്ലെങ്കിൽ പി എച്ച് ഡി യോഗ്യതയുള്ളവരായിരിക്കണം. മേയ് 28 ഉച്ചയ്ക്ക് ഒരു മണി മുതൽ നാല് വരെ അഭിമുഖം നടത്തും.
ഫോൺ : +91 479 2304494.മെയിൽ : casmvk@gmail.com.

Leave a Reply

Your email address will not be published. Required fields are marked *