Your Image Description Your Image Description

മഞ്ഞപ്ര:മഞ്ഞപ്ര പഞ്ചായത്ത് ഒമ്പതാം വാർഡിൽ പ്രവർത്തിക്കുന്ന ലയോള റസിഡൻറ്സ് അസോസിയേഷൻ വാർഷിക സമ്മേളനവും ഭരണസമിതി തെരഞ്ഞെടുപ്പും മെയ് 31-ാം തീയതി ശനിയാഴ്ച വൈകീട്ട് 6 ന് മഞ്ഞപ്ര ഫൈൻ ആർട്ട്സ് ആൻറ് സ്പോർട്ട്സ് സൊസൈറ്റി (ഫാസ്) ഓഡിറ്റോറിയത്തിൽ കാലടി പോലീസ് സർക്കിൾ ഇൻസെപക്ടർ അനിൽ മേപ്പിള്ളി ഉദ്ഘാടനം ചെയ്യും.എൽ ആർ എ പ്രസിഡൻറ് എ.വി രാജു അമ്പാട്ട് അധ്യക്ഷനാകും.

അനുസ്മരണം, വിദ്യർത്ഥികളെ ആദരിക്കൽ, പഠനോപകരണ വിതരണം, പ്രതിഭകളെയും, മുതിർന്ന അംഗങ്ങളെയും ആദരിക്കൽ,
പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ്, തുടർന്ന് വിശ്വ കൈരളി കൈക്കൊട്ടി കളി സംഘം അവതരിപ്പിക്കുന്ന കൈക്കൊട്ടികളി, വിവിധ കലാപരിപാടികൾ, സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ശശികുമാർ മംത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *