Your Image Description Your Image Description

കാലത്തിൻ്റെ പ്രത്യേകതയാണ് ടീച്ചർ. വേടന്റെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നുവെന്നും വേടന് മുമ്പിൽ ‘ആടികളിക്കട കുഞ്ഞുരാമ’ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായി .പ്രമുഖ റാപ്പർ വേടനെതിരെ ആഞ്ഞടിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ശശികല ടീച്ചർ. മയക്കുമരുന്ന് കച്ചവടവും, സ്വർണം കടത്തും, രാജ്യദ്രോഹവും ഒക്കെയാണ് ഇന്ന് നേട്ടങ്ങൾ തരുന്ന ബിസിനസുകൾ. അത് ചൂണ്ടിക്കാണിക്കുന്നവർ കുഴപ്പക്കാരായി മാറും. . പാലക്കാട്ടെ ഹിന്ദുഐക്യവേദി സംഘടിപ്പിച്ച പരിപാടിയിലാണ് കെ പി ശശികല വേടനെതിരെ രംഗത്തെത്തിയത്. ഫുൾ ഡിയോ

അൾജീരിയൻ മുസ്‌ലിമായ ഖാലിദിൻ്റെ ദ്ദിദി… ദ്ദിദി എന്ന് അറബിക് ഗാനം അറബി നാടുകളിലല്ല ഹിറ്റ് ആയത് ഭാരതത്തിലായിരുന്നു, അതിൻ്റെ കാസറ്റുകൾ ഭാരതത്തിൽ ചൂടപ്പം പോലെ വീറ്റഴിഞ്ഞു……… തുടർന്ന് അതിൻറെ ഹിന്ദിയുമിറങ്ങി. ഉത്സവപ്പറമ്പുകളിൽ ഗാനമേളക്കാർ അത് പാടിയപ്പോൾ അമ്പലപ്പറമ്പുകൾ ഇളകി മറിഞ്ഞു. ഇന്നും കാറിലെ പെൻഡ്രൈവിൽ ആ ഗാനം സ്ഥാനം പിടിക്കുന്നത് ഖാലിദിൻ്റെ ജാതിയും മതവും നോക്കിയല്ല. അദിനാൻ സമി എന്ന പാക്കിസ്ഥാൻ ഗായകനെ ഇന്ത്യൻ യുവത്വം ദത്തെടുത്ത് നെഞ്ചിലേറ്റിയതും ജാതിയും മതവും നോക്കിയായിരുന്നില്ല, ഇന്ത്യൻ പൗരത്വമെടുത്ത സമിയെ പിന്നീടൊരു ഭാരതീയനും പാക്കിസ്ഥാനിയായി കണ്ടിട്ടില്ല ……..ബാഡും ത്രില്ലറും മൂൺ വാക്കറും സിരകളിൽ തീ പടർത്തിയപ്പോൾ മൈക്കിൾ ജാക്സന്റെ നിറമന്ന് കറുപ്പായിരുന്നു. ജാതിയും മതവും രാഷ്ട്രീയവും വെച്ചുകൊണ്ടുള്ള മുതലെടുപ്പിനായുള്ള ഉപകരണങ്ങളായി കലാകാരന്മാർ മാറരുത് ! ഒരാളെ നാം ഇഷ്ടപ്പെടുന്നത് അയാളുടെ ജാതിയോ മതമോ നിറമോ നോക്കിയല്ല……. അയാളുടെ വ്യക്തിത്വത്തെ വിലയിരുത്തിയാണ്.പട്ടികജാതി- പട്ടികവർ​ഗ വിഭാ​ഗങ്ങൾക്ക് വേണ്ടി എത്രരൂപ ചെലവഴിക്കുന്നുവെന്ന കാര്യം സർക്കാർ വ്യക്തമാക്കണം. രാസലഹരി ഉൾപ്പെടെയുള്ള ലഹരിക്ക് അവസാനമിടാൻ ഭരണകൂടത്തിന്റെ ഭാ​ഗത്ത് നിന്ന് നടപടി ഉണ്ടാകണം. അതിന് സമാജത്തിന്റെ പിന്തുണയും ഉണ്ടായിരിക്കും. ഭരണകൂടത്തിന് ആത്മാർത്ഥതയില്ലാത്തത് കൊണ്ടാണ് സകല കഞ്ചാവുകളെയും വേദിയിലെത്തിച്ച് അതിന് മുന്നിൽ പതിനായിരങ്ങളെ തുള്ളേണ്ടിയും തുള്ളിക്കേണ്ടിയും വരുന്ന ​ഗതികേട് ഉണ്ടാകുന്നത്. ഓടികളിക്കടാ കുഞ്ഞിരാമാ ചാടികളിക്കട കുഞ്ഞിരാമാ എന്ന് പറഞ്ഞ് ആ കുഞ്ഞിരാന്മാരുടെ ചോര ചീന്തിക്കുക ചെയ്യുന്നു. ഇത്തരം സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായിയെന്ന് ഭരണകൂടത്തിന് മുന്നിൽ ആജ്ഞാപിക്കാനാണ് ഹിന്ദു ഐക്യവേദി എത്തിയിരിക്കുന്നതെന്നും ശശികല ടീച്ചർ പറ‍ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *