Your Image Description Your Image Description

കൊല്ലം: സന്തോഷ് ട്രോഫി ജേതാവും മുന്‍ കേരള ഫുട്‌ബോള്‍ ടീം നായകനുമായ നജിമുദ്ദീന്‍ (72) അന്തരിച്ചു. കേരളം കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായിരുന്നു നജിമുദ്ദീന്‍. എട്ടുവര്‍ഷത്തോളം കേരളത്തിനായും 20 വര്‍ഷം ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിനായും കളിച്ചിട്ടുണ്ട്. 1973 ല്‍ കേരളം പ്രഥമ സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിടുന്നതില്‍ നിര്‍ണായകമായിരുന്നു നജിമുദ്ദീന്റെ പ്രകടനം.

1953ല്‍ തേവള്ളിയിലാണ് നജിമുദ്ദീന്റെ ജനനം. 1972ല്‍ കേരള യൂനിവേഴ്‌സിറ്റി താരമായി കളിച്ചതോടെയാണ് കരിയർ മാറുന്നത്. 73ല്‍ ടൈറ്റാനിയത്തിനായി കളിക്കാനിറങ്ങി. 1973ല്‍ കേരളം പ്രഥമ സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിടുമ്പോൾ രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കിയത് നജിമുദ്ദീന്‍ എന്ന 19കാരനായിരുന്നു. 1981 വരെ കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ചു. 1975ല്‍ കോഴിക്കോട്ട് നടന്ന സന്തോഷ് ട്രോഫി ടൂര്‍ണമെന്റിൽ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച താരത്തിനുള്ള ജി.വി. രാജ അവാര്‍ഡും സ്വന്തമാക്കി. 1979ലാണ് കേരളത്തിന്റെ ക്യാപ്റ്റനാകുന്നത്. 1977ല്‍ ഇന്ത്യക്കുവേണ്ടി സൗഹൃദമത്സരം കളിച്ചിട്ടുണ്ട്. റഷ്യ, ഹംഗറി ടീമുകള്‍ക്കെതിരെയായിരുന്നു ദേശീയ ജഴ്സിയിൽ പന്തുതട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *