Your Image Description Your Image Description

ഡൽഹി : മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ കടുത്ത നടപടി എടുത്ത് കേന്ദ്ര ട്രാൻസ്പോർട്ട് മന്ത്രാലയം. കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷൻസിനെ ഡീബാർ ചെയ്‌തു.

കൺസൾട്ടൻറായ ഹൈവേ എഞ്ചിനീയറിംഗ് കമ്പനിക്കും വിലക്കേർപ്പെടുത്തി. ഡീബാർ ചെയ്തതിനെ തുടർന്ന് തുടർ കരാറുകളിൽ പങ്കെടുക്കാനാകില്ല.

അതെ സമയം,നിർമ്മാണ വീഴ്ച അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ കേന്ദ്ര സർക്കാർ അയച്ചു. ഐഐടി പ്രൊഫസർ കെ ആർ റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നം​ഗ സമിതി അന്വേഷിക്കും.സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടിയെന്ന് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *