Your Image Description Your Image Description

ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയും ഇന്ത്യൻ മിസൈൽ മാനുമായ ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്‍റെ ജീവിതം സിനിമയാകുന്നു. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കലാമായി എത്തുന്നത് തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ് ആണ്. ‘കലാം: ദി മിസൈൽ മാൻ ഓഫ് ഇന്ത്യ’, എന്നാണ് ചിത്രത്തിന്റെ പേര്.

ടി-സീരീസ് ഫിലിംസിന്‍റെ ബാനറിൽ ഭൂഷൺ കുമാറും കൃഷൻ കുമാറും അഭിഷേക് അഗർവാളും അനിൽ സുങ്കരയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നീർജ, മൈദാൻ, പർമാണു: ദി സ്റ്റോറി ഓഫ് പൊഖ്‌റാൻ എന്നീ ജീവചരിത്ര സിനിമകൾ രചിച്ച സൈവിൻ ക്വാഡ്രാസാണ് തിരക്കഥ. ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *