Your Image Description Your Image Description

ഖ​ത്ത​റി​ലെ​യും ലോ​ക​ത്തെ​യും ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന കൗ​മാ​ര ഫു​ട്ബാ​ളി​ന്റെ പോ​രാ​ട്ട ചി​ത്രം​ മേ​യ് 25ന് ​അ​റി​യാം. ഈ ​വ​ർ​ഷം ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി ഖ​ത്ത​ർ വേ​ദി​യൊ​രു​ക്കു​ന്ന ഫി​ഫ അ​റ​ബ് ക​പ്പി​ന്റെ​യും ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന്റെ​യും ന​റു​ക്കെ​ടു​പ്പ് മേ​യ് 25ന് ​ദോ​ഹ​യി​ൽ ന​ട​ക്കും.

ലോ​ക ഫു​ട്ബാ​ളി​ലെ ഇ​തി​ഹാ​സ താ​ര​ങ്ങ​ളും, മാ​റ്റു​ര​ക്കു​ന്ന ടീ​മു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ക്കു​ന്ന താ​ര സ​മ്പ​ന്ന​മാ​യ ച​ട​ങ്ങി​ലാ​ണ് ന​റു​ക്കെ​ടു​പ്പ്. ലു​സൈ​ലി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലാ​യ റാ​ഫി​ൾ​സ് ദോ​ഹ വേ​ദി​യാ​കും. ന​വം​ബ​ർ മൂ​ന്നു മു​ത​ൽ 27 വ​രെ​യാ​ണ് ഫി​ഫ അ​ണ്ട​ർ 17 മ​ത്സ​ര​ങ്ങ​ൾ​ക്ക് ഖ​ത്ത​റി​ലെ ലോ​ക​ക​പ്പ് വേ​ദി​ക​ൾ ആ​തി​ഥ്യ​മൊ​രു​ക്കു​ന്ന​ത്.

48 ടീ​മു​ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ റാ​ങ്കി​ങ്ങി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ലു ​വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​വും ന​റു​ക്കെ​ടു​പ്പ്. ആ​തി​ഥേ​യ​രാ​യ ഖ​ത്ത​റും മു​ൻ​നി​ര റാ​ങ്കി​ലു​ള്ള ടീ​മു​ക​ളും ഒ​ന്നാം പോ​ട്ടി​ലാ​വും ഇ​ടം പി​ടി​ക്കു​ക. ഓ​രോ ഗ്രൂ​പ്പി​ലും നാ​ല് ടീ​മു​ക​ൾ എ​ന്ന നി​ല​യി​ൽ 12 ഗ്രൂ​പ്പു​ക​ളി​ലാ​യാ​വും ടീ​മു​ക​ളെ വി​ന്യ​സി​ക്കു​ന്ന​ത്.

അ​റേ​ബ്യ​ൻ ഫു​ട്ബാ​ളി​ന്റെ ഉ​ത്സ​വ​മാ​വു​ന്ന ഫി​ഫ അ​റ​ബ് ക​പ്പി​ന്റെ ന​റു​ക്കെ​ടു​പ്പും 25ന് ​​ദോ​ഹ​യി​ലെ വേ​ദി​യി​ൽ​ത​ന്നെ ന​ട​ക്കും. ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ 18 വ​രെ​യാ​ണ് അ​റ​ബ് ക​പ്പ് ടൂ​ർ​ണ​മെ​ന്റ്. അ​റ​ബ് മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള 16 ടീ​മു​ക​ളാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്. ആ​തി​ഥേ​യ​രാ​യ ഖ​ത്ത​റും, ചാ​മ്പ്യ​ന്മാ​രാ​യ അ​ൽ​ജീ​രി​യ​യും ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് ടീ​മു​ക​ൾ റാ​ങ്കി​ങ്ങി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ യോ​ഗ്യ​ത നേ​ടി.

Leave a Reply

Your email address will not be published. Required fields are marked *