Your Image Description Your Image Description

കണ്ണൂർ : ജൂവലറിയില്‍ എത്തി മാല തട്ടിയെടുത്ത പ്രതിയെ പിടികൂടി.ഇരിട്ടി പോലീസ് തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നാണ് പ്രതിയെ അറസ്റ്റുചെയ്തു.തമിഴ്നാട് കൃഷ്ണഗിരി സ്വദേശി മുഹമ്മദ് ഹുസൈന്‍ (26) ആണ് അറസ്റ്റിലായത്. ഇരിട്ടി ടൗണിലെ വിവാ ഗോള്‍ഡില്‍ നിന്നാണ് മാല തട്ടിയെടുത്തത്.

സ്വര്‍ണം വാങ്ങാന്‍ എന്ന വ്യാജേന രണ്ടുപേര്‍ ജൂവലറിയില്‍ എത്തി സെയില്‍സ്മാനില്‍ നിന്ന് മാലയും തട്ടിപ്പറിച്ച് ഓടുകയായിരുന്നു. 2023 നവംബര്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ മറ്റൊരു പ്രതിയായ തമിഴ്നാട് കൃഷ്ണഗിരിയിലെ മസര്‍ അബ്ബാസിനെ നേരത്തേ പോലീസ് പിടിച്ചിരുന്നു. പ്രധാന പ്രതി മുഹമ്മദ് ഹുസൈനെ കണ്ടെത്താനായില്ല.

സംഭവത്തിനുശേഷം മൊബൈല്‍ഫോണ്‍ പോലും ഉപയോഗിക്കാതെ മുഹമ്മദ് ഹുസൈന്‍ പല സംസ്ഥാനങ്ങളില്‍ കറങ്ങിനടക്കുകയായിരുന്നു. ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകള്‍ നന്നായി സംസാരിക്കാന്‍ കഴിയുന്നതിനാല്‍ പല സംസ്ഥാനങ്ങളിലും ഒളിവില്‍ കഴിഞ്ഞു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *