Your Image Description Your Image Description

ന്ത്യയിലെ ഗൂഗിൾ ക്രോം ഉപയോക്താക്കൾ സൈബർ ഭീഷണി നേരിടുന്നതായി കേന്ദ്രം മുന്നറിയിപ്പ് നൽക. കേന്ദ്ര സർക്കാരിന്‍റെ സൈബർ സുരക്ഷാ ഏജൻസിയായ CERT-In ആണ് മുന്നറിയിപ്പ് നൽകിയത്. വിൻഡോസ്, മാക്, ലിനക്സ് എന്നീ പ്ലാറ്റ്‌ഫോമുകളിൽ ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഹാക്കർമാരുടെ ആക്രമണ സാധ്യതയിൽ അപകടത്തിലാണ് എന്നാണ് മുന്നറിയിപ്പ് നൽകിയത്.

സെര്‍ട്ട്-ഇന്‍-ന്‍റെ അലേർട്ട് പ്രകാരം, ഗൂഗിൾ ക്രോമിന്‍റെ പഴയ പതിപ്പുകളിൽ ഒന്നിലധികം ദുർബലതകൾ കണ്ടെത്തിയിട്ടുണ്ട്. വിൻഡോസ്, മാക് എന്നിവയിൽ 136.0.7103.113/.114-നും ലിനക്സിൽ 136.0.7103.113-നും മുമ്പുള്ള പതിപ്പുകളാണ് അപകടകരമായത്. ഈ പിഴവുകൾ ഹാക്കർമാർക്ക് ഉപകരണങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനോ, സെൻസിറ്റീവ് വിവരങ്ങൾ മോഷ്ടിക്കാനോ, സിസ്റ്റം തകർക്കാനോ സാധ്യത നൽകുന്നു.

പ്രത്യേകിച്ച്, CVE-2025-4664 എന്ന ബഗ് ഹാക്കർമാർ ഇതിനകം സജീവമായി ഉപയോഗിക്കുന്നതായി സർക്കാർ മുന്നറിയിപ്പ് നൽകി. “ഗൂഗിൾ ക്രോമിലെ ഈ ദുർബലതകൾ ഒരു റിമോട്ട് ടാർഗെറ്റ് സിസ്റ്റത്തിൽ അനിയന്ത്രിതമായ കോഡ് നടപ്പിലാക്കാൻ അനുവദിക്കും”- എന്ന് CERT-In-ന്‍റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. വെബ്‌സൈറ്റ് സന്ദർശിക്കുന്നതിലൂടെ പോലും ഹാക്കർമാർക്ക് ഉപയോക്താവിന്‍റെ സിസ്റ്റം ദുരുപയോഗം ചെയ്യാൻ കഴിയുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

എന്താണ് ചെയ്യേണ്ടത്?

ഉപയോക്താക്കൾ ഉടൻ തന്നെ ഗൂഗിൾ ക്രോം ബ്രൗസർ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് സർക്കാർ നിർദേശം. അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ലളിതമായ നടപടികൾ ഇവയാണ്: ഗൂഗിൾ ക്രോം തുറക്കുക: നിങ്ങളുടെ വിൻഡോസ്, മാക് അല്ലെങ്കിൽ ലിനക്സ് ഡെസ്‌ക്‌ടോപ്പിൽ/ലാപ്‌ടോപ്പിൽ ക്രോം ബ്രൗസർ തുറക്കുക. മെനു ആക്‌സസ് ചെയ്യുക: ബ്രൗസർ വിൻഡോയുടെ മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക. അപ്‌ഡേറ്റ് പരിശോധിക്കുക: ഡ്രോപ്പ്ഡൗൺ മെനുവിൽ ‘സഹായം’ (Help) എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ‘Google Chrome-നെ കുറിച്ച്’ (About Google Chrome) തിരഞ്ഞെടുക്കുക. അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുക: ക്രോം സ്വയമേവ അപ്‌ഡേറ്റുകൾക്കായി പരിശോധിക്കുകയും ലഭ്യമെങ്കിൽ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യും. ബ്രൗസർ റീസ്റ്റാർട്ട് ചെയ്യുക: അപ്‌ഡേറ്റ് പൂർത്തിയായ ശേഷം, മാറ്റങ്ങൾ പ്രാബല്യത്തിൽ വരാൻ ബ്രൗസർ പുനരാരംഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *