Your Image Description Your Image Description

ദുബായിൽ സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. 2024-25 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലാ​ണ്​ ദു​ബൈ​യി​ലെ സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​ന​ത്തി​ൽ 20 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തോ​ടൊ​പ്പം ദു​ബൈ​യി​ലെ 41 സ്വ​കാ​ര്യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി ആ​കെ 42,026 വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വേ​ശ​നം നേ​ടി​യി​ട്ടു​മു​ണ്ട്. ഇ​തു​വ​രെ​യു​ള്ള​തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​വേ​ശ​ന നി​ര​ക്കാ​ണി​തെ​ന്ന്​ ഖ​ലീ​ജ്​ ടൈം​സ്​ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്നു. ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ സ്വ​കാ​ര്യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ഇ​മാ​റാ​ത്തി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​ൽ 22 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തു​ മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ റെ​ക്കോ​ഡ് വ​ള​ർ​ച്ച​നി​ര​ക്കാ​ണ്.

ദു​ബൈ​യി​ൽ പ​ഠ​ന​ത്തി​നാ​യി പ്ര​ത്യേ​ക​മാ​യി എ​ത്തി​യ അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് പ്ര​വേ​ശ​ന​ത്തി​ൽ 29 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. ദു​ബൈ​യി​ലെ സ്വ​കാ​ര്യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ മൊ​ത്തം വി​ദ്യാ​ർ​ഥി​ക​ളു​ടെ 35 ശ​ത​മാ​ന​വും ഇ​പ്പോ​ൾ അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ർ​ഥി​ക​ളാ​ണ്. 2033 ആ​കു​മ്പോ​ഴേ​ക്കും മൊ​ത്തം വി​ദ്യാ​ർ​ഥി​ക​ളു​ടെ 50 ശ​ത​മാ​ന​ത്തെ അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ർ​ഥി​ക​ളാ​ക്കാ​നാ​ണ് ദു​ബൈ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ആ​ഗോ​ള കേ​ന്ദ്ര​മാ​യി മാ​റാ​നു​ള്ള ദു​ബൈ​യു​ടെ പ്ര​തി​ബ​ദ്ധ​ത​യെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണി​ത്.

Leave a Reply

Your email address will not be published. Required fields are marked *