Your Image Description Your Image Description

2024ലെ ​ക​ണ​ക്കു​ക​ൾ പ്ര​കാ​രം ബ​ഹ്റൈ​നി​ൽ ആ​കെ ജ​ന​സം​ഖ്യ 1,594,654 ആ​യെ​ന്ന് ക​ണ​ക്കു​ക​ൾ. എ​ന്നാ​ൽ ജ​ന​സം​ഖ്യ​യി​ൽ പ​കു​തി​യി​ല​ധി​ക​വും അ​താ​യ​ത് 53.4 ശ​ത​മാ​നം പ്ര​വാ​സി​ക​ളാ​ണ്. 8,48,934 പേ​രാ​ണ് അ​ന്യ​രാ​ജ്യ​ക്കാ​രാ​യി ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. 2023ൽ ​ബ​ഹ്‌​റൈ​ന്റെ ആ​കെ ജ​ന​സം​ഖ്യ ഏ​ക​ദേ​ശം 1,577,000 ആ​യി​രു​ന്നു.

വ​ർ​ഷാ​വ​ർ​ഷ​വും ജ​ന​സം​ഖ്യ​യി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വാ​ണ് കാ​ണി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഗു​ദൈ​ബി​യ കൊ​ട്ടാ​ര​ത്തി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​മ​ർ​പ്പി​ച്ച മെ​മ്മോ​റാ​ണ്ട​ത്തി​ലാ​ണ് ജ​ന​സം​ഖ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​ത്. ജ​ന​സം​ഖ്യ സെ​ൻ​സ​സ് സം​ബ​ന്ധി​ച്ച മെ​മ്മോ മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യു​ക​യും അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *