Your Image Description Your Image Description

‘ഡോക്ടൂർ’ മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്സിൽ അവതരിപ്പിച്ച് ബുർജീൽ ഹോൾഡിങ്‌സ്. ആരോഗ്യവും ലോജിസ്റ്റിക്‌സും സമന്വയിപ്പിക്കുന്ന നവീന പദ്ധതിയാണിത്. അബുദാബി പോർട്ട്സ് ഗ്രൂപ്പുമായി (എഡി പോർട്ട്സ്) ചേർന്ന് ആഗോളതലത്തിൽ നടപ്പിലാക്കുന്ന സംരംഭം യുഎഇ വ്യവസായ, നൂതന സാങ്കേതികവിദ്യ മന്ത്രി ഡോ. സുൽത്താൻ അൽ ജാബറിന്റെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം ചെയ്‌തത്.എഡി പോർട്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ ക്യാപ്റ്റൻ മുഹമ്മദ് ജുമ അൽ ഷംസി, ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.പ രമ്പരാഗത ആശുപത്രി സങ്കൽപങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിക്കുന്ന ഒരു സമഗ്ര വിതരണ ശൃംഖലയാണ് കണ്ടെയ്നർ ആശുപത്രികൾ, ക്ലിനിക്കുകൾ, ഫീൽഡ് ആശുപത്രികൾ, സ്ഥിരമായ ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഡോക്ടൂർ.

അതിനൂതന മെഡിക്കൽ സാങ്കേതികവിദ്യകൾ, വിദഗ്ധ ഡോക്ടർമാർ എന്നിവ ഉൾപ്പെടുത്തി രൂപകൽപന ചെയ്തിട്ടുള്ള കണ്ടെയ്നർ ആശുപത്രികളിലൂടെ വൈദ്യസഹായം ലഭ്യമല്ലാത്ത സ്ഥലങ്ങളിലും, പ്രകൃതി ദുരന്ത സമയങ്ങളിലും അതിവേഗം സഹായം എത്തിക്കാൻ സാധിക്കും എന്നതാണ് പ്രത്യേകത.

Leave a Reply

Your email address will not be published. Required fields are marked *